Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Friend Arrested

Kollam

22കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ: സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

അ​ഞ്ച​ല്‍: 22 വ​യ​സു​കാ​രി മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍. അ​ല​യ​മ​ണ്‍ പു​ത്ത​യം മ​രു​തി​വി​ള വീ​ട്ടി​ല്‍ ര​മ​ണ​ന്‍ (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

രമ​ണ​നൊ​പ്പം താ​മ​സി​ച്ചു​വ​ന്ന സൂ​ര്യ ഇ​ക്ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് പു​ത്ത​യ​ത്തെ വീ​ട്ടി​ല്‍ തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മ​രി​ച്ചു.

ര​ണ്ടു വ​ര്‍​ഷ​മാ​യി പു​ത്ത​യം സ്വ​ദേ​ശി​യാ​യ ര​മ​ണ​നോ​ടൊ​പ്പം താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു സൂ​ര്യ. നി​ത്യ​വും മ​ദ്യ​പി​ച്ചെ​ത്തു​ന്ന ര​മ​ണ​ന്‍ വീ​ട്ടി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു.

ഇ​തി​ല്‍ മ​നം​നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. സൂ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത അ​ഞ്ച​ല്‍ പോ​ലീ​സ് ഗാ​ര്‍​ഹി​ക പീ​ഡ​നം, ആ​ത്മ​ഹ​ത്യ പ്രേ​ര​ണ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ര​മ​ണ​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വൈ​ദ്യ പ​രി​ശോ​ധ​ന ഉ​ള്‍​പ്പെടെ പൂ​ര്‍​ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. മ​ര​ണ​പ്പെ​ട്ട സൂ​ര്യ​ക്ക് 11 മാ​സം പ്രാ​യ​മു​ള്ള ഒ​രു കു​ട്ടി​യു​ണ്ട്.

Latest News

Corehub Up